ആലപ്പുഴ :ഹിന്ദു ഐക്യവേദി ജില്ലാ കാര്യാലയം മുല്ലയ്ക്കൽ അമ്മൻകോവിൽ സ്ട്രീറ്റിൽ സംസ്ഥാന സംഘടനാ സെക്രട്ടറി സി. ബാബു ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്ത സഹസേവാ പ്രമുഖ് എം.സി വത്സൻ മുഖ്യസന്ദേശം നൽകി. ഹിന്ദു ഐക്യവേദി ജില്ലാ അദ്ധ്യക്ഷൻ കെ. പി. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വക്കേ​റ്റ്. രഞ്ജിത്ത് ശ്രീനിവാസൻ, എം ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.