ആലപ്പുഴ:കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ കൂടുതൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ തുടങ്ങാനുള്ള നടപടികൾ ജില്ലാ ഭരണകൂടം ഊർജ്ജിതമാക്കി.ഇത്തരം സെന്ററുകളിലേക്ക് ആവശ്യമായ സാധനങ്ങൾ സമാഹരിക്കാൻ ജില്ലാ ഭരണകൂടം ജനങ്ങളുടെ പിന്തുണ അഭ്യർത്ഥിച്ചു.
മെത്ത, ബെഡ് ഷീറ്റ്, തലയണ, തലയണ കവർ, ടവൽ, സ്റ്റീൽ/ ഗ്ലാസ് പ്ലേറ്റ്, ഇലക്ട്രിക് ഫാൻ, സ്പൂൺ, ജഗ്, ബക്കറ്റ്, മഗ്, സോപ്പ്, ഹാൻഡ് സാനിറ്റൈസർ, ബിന്നുകൾ, ബ്ലാങ്കറ്റ്, കസേര, ബെഞ്ച്, സാനിറ്ററി പാഡ്, ഡയപ്പർ, പേപ്പർ, പേന, മാസ്‌ക്, മെഴുകുതിരി, സർജിക്കൽ മാസ്‌ക്ക്, പി.പി.ഇ. കിറ്റ്, റെഫ്രിജറേറ്റർ, എമർജൻസി ലാമ്പ്, ഫയർ എക്സ്റ്റിൻഗ്വിഷർ, കുടിവെള്ളം ,വേസ്റ്റ് മാനേജ്‌മെന്റ് സിസ്റ്റം എന്നിവയാണ് ആവശ്യമുള്ളത്. ആംബുലൻസ്, സന്നദ്ധ സേവകർക്ക് താമസിക്കാനുള്ള മുറികളും വേണം.
ജില്ലയിലെ വിവിധ താലൂക്ക് ഓഫീസുകളിലും ജില്ല കളക്ടറേറ്റിലും കളക്ഷൻ സെന്ററുകൾ സജ്ജമാക്കി. ഇൻസ്‌പെക്ഷൻ വിഭാഗം സീനിയർ സൂപ്രണ്ട് എസ്. സജീവനും താലൂക്കുകളിൽ തഹസിൽദാർമാർക്കുമാണ് കളക്ഷൻ സെന്ററുകളുടെ ചുമതല. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ 5 വരെയാണ് പ്രവർത്തനം. വിശദവിവരത്തിന് ഫോൺ: കളക്ടറേറ്റ് :0477 2239040, ചേർത്തല: 0478 2813103, അമ്പലപ്പുഴ: 0477 2253771, കുട്ടനാട്: 0477 2702221, കാർത്തികപ്പള്ളി: 0479 2412797, മാവേലിക്കര :0479 2302216, ചെങ്ങന്നൂർ: 0479 2452334.