ഇന്നലെ രണ്ട് പേർക്ക് കൊവി​ഡ്

കായംകുളം: കൊവിഡ് ബാധ ഉയരുന്നതി​നെത്തുടർന്ന് കടുത്ത ആശങ്കയി​ലായ കായംകുളത്ത് ഇന്നലെ രണ്ട് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ കായംകുളത്തെ രോഗ ബാധിതരുടെ ആകെ എണ്ണം 58 ആയി. കായംകുളം ഫിഷ് മാർക്കറ്റിലെ രണ്ട് മത്സ്യ കച്ചവടക്കാർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ സമ്പർക്ക പട്ടികയിൽ ആശങ്കയുണ്ട്.

പത്താം തീയതി വരെ സ്രവം പരിശോധനയ്ക്ക് എടുത്തവരുടെ ഫലമാണ് വന്നിട്ടുള്ളത്. ഇനി ആയിരത്തോളം പേരുടെ പരിശോധനാ ഫലം കൂടി വരാനുണ്ട്.
നഗരസഭാ പ്രദേശത്ത് കൊവിഡ് രോഗവ്യാപന പശ്ചാത്തലത്തിൽ പ്രദേശങ്ങളെ സോണുകളായി തിരിച്ച് കൊവിഡ് രോഗനിയന്ത്രണ പ്രവർത്തനങ്ങൾക്ക് പ്രത്യേക പദ്ധതി ആവിഷ്‌ക്കരിക്കുമെന്ന് നഗരസഭാ ചെയർമാൻ അറിയിച്ചു. നഗരസഭാ പ്രദേശങ്ങളിൽ കൊവിഡ് രോഗവ്യാപന സാധ്യത വളരെ കൂടുതലാണ്. ആകെയുള്ള 44 വാർഡുകളിൽ 15 വാർഡുകളിലാണ് നിലവിൽ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

സ്രവപരിശോധനാഫലം വൈകുന്നത് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്ന് ആക്ഷേപമുണ്ട്. ജൂലായ് എട്ടി​ന് ശേഷം സാമ്പിൾ എടുത്തതിൽ 1000 പേരുടെ ഫലമാണ് ഇനിയും ലഭിക്കാനുള്ളത്. വരും മാസങ്ങളിൽ കൊവിഡ് വ്യാപന സാധ്യത മുന്നിൽകണ്ട് 500 പേരെവരെ കിടത്തി ചികിത്സിക്കാൻ കഴിയുന്ന തരത്തിലുള്ള കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ തയ്യാറാക്കുന്നതിനുള്ള നടപടി ആരംഭിച്ചു. ഇതിനായി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലയുടെ അഡി​ഷണൽ ചുമതലയുള്ള ഉദ്യോഗസ്ഥൻ തേജ് ലോഹിത് റെഡി ഇന്ന് നഗരസഭയിലെത്തി പരിശോധനകൾ നടത്തി.

പരിശോധനാ ഫലം വൈകുന്നു

തിരക്ക് ഒഴിവാക്കാൻ സാമ്പിൾ പരിശോധനയ്ക്ക് കായംകുളം താലൂക്ക് ആശുപത്രിയിൽ ഒരു കേന്ദ്രം കൂടി അനുവദിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. നിലവിൽ ഇവിടെ രണ്ട് സെന്ററുകളും ഷഹീദാർ പള്ളി മദ്രസയിൽ ഒരു കേന്ദ്രവുമാണ് ഉള്ളത്. പരിശോധനാ ഫലത്തിന് കാലതാമസം നേരിടുകയാണ്.

.........................................

നഗരസഭാ കൊവിഡ് മോണിറ്റിംഗ്

കമ്മി​റ്റിയുടെ വി​ലയി​രുത്തൽ

നിലവിൽ സ്രവ പരിശോധന നടത്തിയവരുടെ റിസൾട്ട് പ്രധാനം

അനുസരിച്ച് മാത്രമേ കണ്ടെയിൻമെൻറ് സോണിൽ മാറ്റം വരുത്തൂ

ചില മേഖലകളിൽ നിയന്ത്രണം കൂടുതൽ ശക്തിപ്പെടുത്തേണ്ടി വരും

.........................................

തുടർ പ്രവർത്തനങ്ങൾ

.......................................

ആകെ വാർഡുകൾ

44

രോഗം സ്ഥിരീകരിച്ചിട്ടുള്ളവ

15

അതിതീവ്ര മേഖലാ വാർഡുകൾ

4, 6, 7, 43

തീവ്രമേഖലാ വാർഡുകൾ

5, 8, 9

വ്യാപന സാദ്ധ്യത കൂടിയവ

10, 11, 12, 18, 22, 23, 28, 37

നിരീക്ഷണ മേഖലാ വാർഡുകൾ

29

.........................................................................