കായംകുളം: കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുള്ള കായംകുളം നഗരസഭ പരിധിയിൽ ഇന്ന് മുതൽ കടകൾ തുറക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് അവശ്യ സാധനങ്ങളുടെ വിൽപനയ്ക്കായി രാവിലെ 8 മുതൽ 11 മണിവരെ വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിപ്പിക്കുവാനാണ് നഗരസഭ അനുമതി നൽകിയത്.
കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും. കായംകുളം താലൂക്ക് ആശുപത്രിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായും ഗർഭിണികൾക്കും കുട്ടികൾക്കുമുള്ള കുത്തിവയ്പ്പ് തിങ്കളാഴ്ച മുതൽ ചേരാവള്ളി അർബൻ പി.എച്ച്.സി യിൽ നടത്തുമെന്നും ചെയർമാൻ എൻ.ശിവദാസൻ പറഞ്ഞു.