വള്ളികുന്നം: പുരോഗമനകലാസാഹിത്യസംഘം വള്ളികുന്നം മേഖലാ കമ്മിറ്റി ടി.വി ചലഞ്ചിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ കുടുംബത്തിന് പഠനാവശ്യത്തിനായി ടെലിവിഷൻ നൽകി. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റിയംഗം ഇലിപ്പക്കുളം രവീന്ദ്രൻ ടി.വി വിദ്യാർത്ഥികൾക്ക് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. മേഖല പ്രസിഡന്റ് ഡോ. ലേഖ.എസ്.ബാബു അധ്യക്ഷത വഹിച്ചു.. ഏരിയ സെക്രട്ടറി . വള്ളികുന്നം രാജേന്ദ്രൻ, മേഖല സെക്രട്ടറി . കെ. മൻസൂർ, മേഖലാ ട്രഷറർ. റീന.ടി​.രഘുനാഥ്‌, രാജീവ്‌ പുരുഷോത്തമൻ, ടി.സുരേന്ദ്രൻ, എസ്.ഷാജഹാൻ,ശോഭാ അന്തർജനം തുടങ്ങിയവർ പങ്കെടുത്തു.