ആലപ്പുഴ: ഉപജീവനത്തിനായി കഷ്ടപ്പെടുന്ന മത്സ്യത്തൊഴിളികളെ പട്ടിണിയിൽ നിന്ന് രക്ഷിക്കുന്നതിന് തീരഗ്രാമങ്ങളെ സർക്കാർ ദത്തെടുക്കണമെന്ന് കത്തോലിക്ക മത്സ്യത്തൊഴിലാളി യൂണിയൻ ആവശ്യപ്പെട്ടു. തീരദേശത്തെ അപകടസാഹചര്യവും പ്രതിസന്ധിയും പരിഹരിക്കുവാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കത്തോലിക്കാ മത്സ്യത്തൊഴിലാളി യൂണിയൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നിവേദനം നൽകിയതായി ഫാ.സ്റ്റീഫൻ എം.പുന്നയ്ക്കൽ, ഡെന്നി ആന്റണി, ജനറൽ സെക്രട്ടറി ക്ലീറ്റസ് വെളിയിൽ, ഫാ.സാസൺ ആഞ്ഞിലിപ്പറമ്പിൽ, ടി.സി.പീറ്റർകുട്ടി, തോമസ് കൂട്ടുങ്കൽ, സി.എസ്.ജോസഫ് ചാരങ്കാട്ട്, രാജു പനയ്ക്കൽ, ജോയി പണിക്കവീട്ടിൽ, ഉമ്മച്ചൻ പുതുപ്പറമ്പിൽ, കെ.എം.ജോസ്, ജോൺകുട്ടി അരേശ്ശേരിൽ, പോൾ വലിയതയ്യിൽ, മാർട്ടിൻ ഈരേശ്ശേരിൽ എന്നിവർ അറിയിച്ചു.