gdh

ഹരിപ്പാട്: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി കാർത്തികപ്പള്ളി റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയിലേക്ക് സാനിട്ടൈസർ മെഷീൻ, തെർമൽ സ്കാനർ, മാസ്ക്, ഫേസ് ഷീൽഡ് എന്നിവ നൽകി. ലീഗൽ സർവീസസ് കമ്മിറ്റി ചെയർപേഴ്സൺ ആൻഡ് അഡിഷണൽ ഡിസ്ട്രിക്ട് ജഡ്ജ് (ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട്, ഹരിപ്പാട് ) ശാലീന വി. ജി. നായർ , ഹരിപ്പാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് (I) സജീവ്. എസ് എന്നിവർക്ക് കൈമാറി. ഹരിപ്പാട് കോടതി സമുച്ചയത്തിൽ നടന്ന ചടങ്ങിൽ ഹരിപ്പാട് ബാർ അസോസിയേഷൻ പ്രസിഡന്റ്‌ അഡ്വ. ടി.എസ് താഹ, സെക്രട്ടറി അഡ്വ. മഹേശ്വരൻ തമ്പി, അഡ്വ. ക്ലാർക്സ് അസോസിയേഷൻ സെക്രട്ടറി രാജഗോപാലൻ നായർ, കാർത്തികപ്പള്ളി റോട്ടറി ക്ലബ്‌ പ്രസിഡന്റ്‌ ബാബുക്കുട്ടൻ. എസ്, സെക്രട്ടറി അമിത് കുമാർ, അസിസ്റ്റന്റ് ഗവർണ്ണർ രജനീകാന്ത് സി. കെ, റോട്ടറിയൻസ് ബിജു മാത്യു, ശ്രീകുമാർ. ആർ, കൃഷ്ണകുമാർ വാരിയർ, വിഷ്ണു.ആർ, വർഗീസ് ഫിലിപ്പ് എന്നിവർ പങ്കെടുത്തു.