ambala

അമ്പലപ്പുഴ : തോട്ടപ്പള്ളി മുതൽ പറവൂർ വരെയുള്ള തീരപ്രദേശത്ത് ഇന്നലെ രാവിലെ 11 ഓടെ കടൽക്ഷോഭം രൂക്ഷമായതിനെത്തുടർന്ന് നിരവധി വീടുകളിൽ വെള്ളം കയറി.

പുറക്കാട് പഞ്ചായത്തിലെ പതിനേഴാം വാർഡിൽ പുതുവൽ കുഞ്ഞുമോൻ, റംലത്ത്, എന്നിവരുടെ വീടുുകൾ ഏതു നിമിഷവും തകരുന്ന നിലയിലാണ്.താജുദ്ദീൻ, സത്യദേവൻ, രാഗിണി, രാജേന്ദ്രൻ, രാജീവൻ, ചന്ദ്രൻ ,സത്യൻ, സുശീല, ഹരി, അനി രഞ്ജിനി, രജനി പ്രഭാകരൻ, രാജീവൻ, രതി, അനീഷ്, സുധർമ്മ ജയപാലൻ, ശിശുപാലൻ തുടങ്ങിയവരുടെ വീടുകളിലാണ് വെള്ളം കയറിയത്. പുലിമുട്ടുകൾ പലതും തകർന്ന നിലയിലാണ്. കടൽഭിത്തി കടലെടുത്ത ഭാഗങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്താത്തതാണ് കടൽ വെള്ളം കരയിലേക്ക് ഇടിച്ചു കയറാൻ കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. വളഞ്ഞവഴിഭാഗത്തെ ജിയോ ട്യൂബുകളും തകർന്ന നിലയിലാണ്.അമ്പലപ്പുഴ, നീർക്കുന്നം,വണ്ടാനം മാധവമുക്ക്, പുന്നപ്ര ഫിഷ് ലാൻഡ്, ഗലീലിയ തുടങ്ങിയ ഭാഗത്തും ശക്ത്മായ കടൽക്ഷോഭം അനുഭവപ്പെടുന്നുണ്ട്. കൊവിഡ് വ്യാപന ഭീതി നിലനിൽക്കുന്നതിനാൽ ബന്ധുവീടുകളിലേയ്ക്ക് മാറാനും സാധിക്കാത്ത സാഹചര്യമാണുള്ളതെന്ന് മത്സ്യതൊഴിലാളികൾ പറയുന്നു.