s

ആലപ്പുഴ: ഏഴ് സ്ത്രീകൾ ഉൾപ്പെടെ 42 പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 607 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 11 പേർ വിദേശത്ത് നിന്നും ആറ് പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 23 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗബാധ. ഒരാൾ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകയാണ്. ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഇന്നലെ 36 പേരുടെ പരിശോധനാഫലം നെഗറ്റീവായതോടെ ജില്ലയിൽ ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 328 ആയി

സൗദിയിൽ നിന്നും എത്തിയ കുത്തിയതോട് സ്വദേശി(26), മസ്‌കറ്റിൽ നിന്നും എത്തിയ കായംകുളം സ്വദേശിനി(23), ദുബായിൽ നിന്നും എത്തിയ ചെങ്ങന്നൂർ സ്വദേശി(25), മസ്‌കറ്റിൽ നിന്നും എത്തിയ കായംകുളം സ്വദേശിനി( 54 ), ആഫ്രിക്കയിൽ നിന്നും എത്തിയ പത്തിയൂർ സ്വദേശി(28), മസ്‌കറ്റിൽ നിന്നും എത്തിയ നൂറനാട് സ്വദേശി( 25), ചെന്നിത്തല സ്വദേശി( 56 ), പത്തനംതിട്ട സ്വദേശി( 43), മസ്‌കറ്റിൽ നിന്നും എത്തിയ മിത്രക്കരി സ്വദേശി(37), ദുബായിൽ നിന്നും എത്തിയ മാവേലിക്കര സ്വദേശി(30), മസ്‌കറ്റിൽ നിന്നും എത്തിയ മാവേലിക്കര സ്വദേശി( 25), ലഡാക്കിൽ നിന്നുമെത്തിയ മുതുകുളം സ്വദേശി(29 ), ഡൽഹിയിൽ നിന്നും എത്തിയ ചെറിയനാട് സ്വദേശിനി( 56), ഡൽഹിയിൽ നിന്നും എത്തിയ അമ്പലപ്പുഴ സ്വദേശിനി(20), ചെന്നൈയിൽ നിന്നും എത്തിയ തൃക്കുന്നപ്പുഴ സ്വദേശി(28), ഡൽഹിയിൽ നിന്നും എത്തിയ ചേപ്പാട് സ്വദേശി(20), തൂത്തുക്കുടിയിൽ നിന്നും എത്തിയ മണ്ണഞ്ചേരി സ്വദേശി(33), രോഗം സ്ഥിരീകരിച്ച ചികിത്സയിലുള്ള ഐ.ടി.ബി.പി ഉദ്യോഗസ്ഥന്റെ സമ്പർക്ക പട്ടികയിലുള്ള വെണ്മണി സ്വദേശിനി( 38 ), കായംകുളത്തെ പച്ചക്കറി വ്യാപാരിയുടെ സമ്പർക്ക പട്ടികയിലുള്ള കാർത്തികപ്പള്ളി,കായംകുളം, കണ്ടല്ലൂർ സ്വദേശികൾ, ചെല്ലാനം ഹാർബറുമായി ബന്ധപ്പെട്ട് രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിലുള്ള എട്ട് പള്ളിത്തോട് സ്വദേശികൾ, ഒരു കുത്തിയതോട് സ്വദേശി, രോഗം സ്ഥിരീകരിച്ചു ചികിത്സയിലുള്ള പുളിങ്കുന്ന് സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള പുളിങ്കുന്ന് സ്വദേശിനി(40), എഴുപുന്നയിലെ സീഫുഡ് ഫാക്ടറിയിൽ രോഗം സ്ഥിരീകരിച്ച വരുടെ സമ്പർക്ക പട്ടികയിലുള്ള രണ്ട് തുറവൂർ സ്വദേശികൾ, ചികിത്സയിലുള്ള അമ്പലപ്പുഴ സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള ആറ് ആലപ്പുഴ സ്വദേശികൾ, തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്യുന്ന മുഹമ്മ സ്വദേശിനി എന്നിവരാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചവർ. ചുനക്കര സ്വദേശിനിയുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.