mannar-sndp

മാന്നാർ : എസ്.എൻ.ഡി.പി യോഗം യൂണിയൻ വനിതാ സംഘം രൂപീകരണ യോഗം യൂണിയൻ ചെയർമാൻ ഡോ. എം. പി വിജയകുമാർ ഉദ്ഘാടനം ചെയ്തു. കൺവീനർ ജയലാൽ എസ്. പടിത്തറ ആദ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയംഗങ്ങളായ ഹരിലാൽ, നുന്നു പ്രകാശ്, ഹരി പാലമൂട്ടിൽ, ദയകുമാർചെന്നിത്തല എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ശശികല രഘുനാഥ് ( ചെയർമാൻ ), സുജാത നുന്നു പ്രകാശ് ( വൈസ് ചെയർമാൻ ), പുഷ്പാശശികുമാർ (കൺവീനർ), ഗീതാ മോഹൻ ( ട്രഷറർ ), പ്രവദ രാജപ്പൻ, ലേഖ വിജയകുമാർ, അനിത സഹദേവൻ എന്നിവരെ തിരഞ്ഞെടുത്തു.