malinyam

മാന്നാർ : പമ്പാനദിയിൽ നീരൊഴുക്കിന് തടസമായി മാലിന്യക്കൂമ്പാരം. പാണ്ടനാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിനെ തമ്മിൽ ബന്ധിപ്പിക്കുന്ന കുത്തിയതോട് ആംബുലൻസ് പാലത്തിന് താഴെ തൂണുകളിലാണ് പ്ലാസ്റ്റിക്, മുള, കുപ്പി,ചാക്കുകെട്ട് എന്നീ മാലിന്യങ്ങൾ അടിഞ്ഞുകൂടി ദുർഗന്ധം വമിക്കുന്നത്. നിരവധി തവണ ഇക്കാര്യം അധികാരികൾക്ക് മുന്നിൽ എത്തിച്ചെങ്കിലും ഫലമുണ്ടായില്ലെന്നുനാട്ടുകാർ പറയുന്നു. മാസങ്ങൾക്ക് മുൻപ് നാട്ടുകാർ സംഘടിച്ചു മാലിന്യങ്ങൾ നീക്കിയെങ്കിലും വീണ്ടും മാലിന്യങ്ങൾ അടിഞ്ഞുകൂടുകയായിരുന്നു