പൂച്ചാക്കൽ : തൈക്കാട്ടുശ്ശേരി പഞ്ചായത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെൻറർ ഒരുക്കി ഡി.വൈ.എഫ്.ഐ. മേഖലാ കമ്മിറ്റി. കൊവിഡ് വ്യാപനം ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് ഓരോ പഞ്ചായത്തിലും താൽക്കാലിക സെന്റർ തയ്യാറാക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചത് . തൈക്കാട്ടുശ്ശേരി സെന്റ് ആന്റണീസ് പാരീഷ് ഹാളിലാണ് സംവിധാനം ഒരുക്കിയത്. ഫാദർ.ജോസഫ് പാറപ്പുറം, പഞ്ചായത്ത് പ്രസിഡൻറ് ശാന്തമ്മ പ്രകാശൻ, ജില്ലാ പഞ്ചായത്തംഗം പി. എം. പ്രമോദ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആർ.പുഷ്ക്കരൻ , പി.ശശികല, വിജയകുമാരി , മാമച്ചൻ ,രജിമോൻ , പഞ്ചായത്ത് സെക്രട്ടറി പി. ആർ.സജി,എൽ.സി.സെക്രട്ടറി സി.ബി.ജ്യോതിമണി,ഡി.വൈ.എഫ്.ഐ.മേഖലാ സെക്രട്ടറി ഡി ദിബിഷ് ,പ്രസിഡൻറ് ചിക്കു പ്രഹ്ളാദൻ ,പി.എ. ജോസ് എന്നിവർ നേതൃത്വം നൽകി.