ചാരുംമൂട്: താമരക്കുളം പഞ്ചായത്തിൽ മത്സ്യ വ്യാപാരിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ പ്രദേശത്ത് ആശങ്ക വർദ്ധിച്ചു.

കണ്ണനാകുഴി 1,2,3 വാർഡുകളിൽ മത്സ്യം വില്ലന നടത്തിയ വ്യാപാരിയ്ക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇയാൾ കണ്ണനാകുഴിയിൽ വാടകയ്ക്ക് താമസിച്ചുവരികയാണ്. ഇയാളിൽ നിന്നും മത്സ്യം വാങ്ങിയവരുൾപ്പെടെ സമ്പർക്കുണ്ടായ മുഴുവൻ പേരും ആരോഗ്യ വകുപ്പ് ഉദ്യോസ്ഥരുമായി ബന്ധപ്പെടാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കായംകുളത്ത് കൊവിഡ് വ്യാപനമുണ്ടായതോടെ മാർക്കറ്റിൽ നിന്നും മത്സ്യമെടുത്തിരുന്ന ഇയാളുടെയും സ്രവം പരിശോധനയ്ക്ക് നൽകിയിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ഗീതയുടെ അദ്ധ്യക്ഷതയിൽ വാർഡുതല ജാഗ്രതാ സമിതി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി പ്രതിരോധ പ്രവർത്തനങ്ങൾക്ക് രൂപം കൊടുത്തു.