jv

ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയനിൽ നിന്നും ചെറുതന 1336-ാംനമ്പർ ശാഖയ്ക്ക് ലഭിച്ച കോവിഡ് ധനസഹായത്താൽ ശാഖാ യോഗം അംഗങ്ങൾക്ക് ഭഷ്യധാന്യകിറ്റ് വിതരണം നടന്നു. റ്റാഫ് നഴ്‌സ് ഉൾപ്പടെയുള്ള ആരോഗ്യപ്രവർത്തകരെ ആദരിക്കലും നിർവഹിച്ചു. ശാഖാ പ്രസിഡന്റ് ശശികുമാർ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി അഡ്വ. ആർ. രാജേഷ് ചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.മേഖലാ കൺവീനർ കൂടിയായ യൂണിയൻ കൗൺസിലർ പി.എസ്. അശോക് കുമാർ, ശ്രീനാരായണ എംപ്ലോയീസ് ഫോറം കേന്ദ്രസമിതി ജോ.സെക്രട്ടറി കൂടിയായ യൂണിയൻ കൗൺസിലർ ദിനുവാലുപറമ്പിൽ, ചെറുതന ഗ്രാമ പഞ്ചായത്ത് അംഗം ആർ. രാജേഷ്, യൂണിയൻ കമ്മിറ്റി അംഗം ബിജു തുണ്ടുപുരയിടം, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ബിജു വിജയൻ, രാധാകൃഷ്ണൻ, വനിതാ സംഘം സെക്രട്ടറി രേണുക എന്നിവർ പങ്കെടുത്തു. ശാഖാ സെക്രട്ടറി അനിരുദ്ധൻ സ്വാഗതവും വൈസ് പ്രസിഡന്റ് അനീഷ് നന്ദിയും പറഞ്ഞു.