ചേർത്തല:താലൂക്കിൽ ഇന്നലെ 12 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.പള്ളിത്തോട് മത്സ്യതൊഴിലാളിമേഖലയിൽ രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്കപട്ടികയിലുണ്ടായിരുന്ന 10 പേർക്കും,എഴുപുന്നയിലെ സമുദ്റോത്പന്ന ശാലയിലെ ജീവനക്കാരന്റെ സമ്പർക്ക പട്ടികയിലുള്ള രണ്ട് തുറവൂർ സ്വദേശികൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.താലൂക്ക് ആശുപത്രിയിലെ നഴ്‌സുമാരുടെ നേതൃത്വത്തിൽ കോര്യംപള്ളി ഗവൺമെന്റ് എൽ.പി സ്‌കൂളിൽ ഗർഭിണികൾക്കും കുട്ടികൾക്കുമായുള്ള പ്രതിരോധകുത്തിവയ്പിൽ പങ്കെടുത്തവരുടെ കൊവിഡ് പരിശോധന ഇന്ന് സ്‌കൂളിൽ നടക്കും.9ന് നടന്ന കുത്തിവയ്പിന് നേതൃത്വം കൊടുത്തവരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പരിശോധന.45ഓളം കുടുംബങ്ങളിൽ ഉൾപ്പെട്ടവർക്കായാണ് പരിശോധന.