അമ്പലപ്പുഴ:ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ കാൻസർ വിഭാഗത്തിൽ റേഡിയേഷൻ ചികിത്സ മുടങ്ങിയതിനെത്തുടർന്ന് രോഗികൾ ദുരിതത്തിലായി.റേഡിയേഷന് ഉപയോഗിക്കുന്ന ലീനിയർ ആക്സിലറേറ്റർ തകരാറിലായതോടെയാണ് വെള്ളിയാഴ്ച മുതൽ ചികിത്സ മുടങ്ങിയത്.മുംബയിൽ നിന്ന് ടെക്നീഷ്യൻമാർ എത്തി തകരാർ പരിഹരിച്ച ശേഷമേ ചികിത്സ പുനരാരംഭിക്കാൻ കഴിയൂ. നേരത്തെ 50 മുതൽ 70 രോഗികൾ വരെ ഈ ചികിത്സക്കായി ഇവിടെയെത്തിയിരുന്നു.ഇപ്പോൾ കൊവിഡ് കാലമായതിനാൽ 20 മുതൽ 25 പേർ വരെ യുള്ളവർക്കാണ് റേഡിയേഷൻ ചികിത്സ നടത്തിയിരുന്നത്.