തുറവൂർ: പട്ടണക്കാട് ഗ്രാമപഞ്ചായത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.. ജില്ലയിൽ പഞ്ചായത്ത് തലത്തിൽ ആരംഭിക്കുന്ന ആദ്യത്തെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററാണ് പട്ടണക്കാട് പഞ്ചായത്തിലേതെന്ന് പ്രസിഡൻറ് കെ.ആർ.പ്രമോദ് പറഞ്ഞു. ഇരു കേന്ദ്രങ്ങളിലായി 150 പേരെ കിടത്തി ചികിത്സ നൽകുന്നതിനുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെന്റർ ആരംഭിക്കുന്നതിന്റെ മുന്നോടിയായി കൊവിഡ് നോഡൽ ഓഫീസർ തേജ് ലോഹിത് റെഡ്‌ഡി, ഡെപ്യൂട്ടി കളക്ടർ ആശ എബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ നിരവധി കേന്ദ്രങ്ങൾ പരിശോധിച്ചിരുന്നു. സർക്കാർ നിർദ്ദേശിച്ച സൗകര്യങ്ങൾ ഉള്ള പൊന്നാംവെളി ജയലക്ഷ്മി ഓഡിറ്റോറിയം, കുന്നുംപുറം സെന്റ് ജോസഫ് പാരിഷ് ഹാൾ (കാനായ് ) എന്നിവയാണ് ഇതിനായി തിരഞ്ഞെടുത്തത്. പൊന്നാം വെളിയിലെ ജയലക്ഷ്മി ആഡിറ്റോറിയം ഇന്നലെ മന്ത്രി പി.തിലോത്തമൻ സന്ദർശിച്ചു ക്രമീകരണങ്ങൾ വിലയിരുത്തി.