ഹ​രി​പ്പാ​ട്:​ ​ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര​ ​എ​സ്.​എ​ൻ​ ​ട്ര​സ്റ്റ് ​സെ​ൻ​ട്ര​ൽ​ ​സ്കൂ​ളി​ന് 12-ാം​ ​ക്ളാ​സ് ​പ​രീ​ക്ഷ​യി​ൽ​ ​വീ​ണ്ടും​ ​അ​ഭി​മാ​ന​ ​നേ​ട്ടം.​ ​പ​രീ​ക്ഷ​ ​എ​ഴു​തി​യ​ ​മു​ഴു​വ​ൻ​ ​വി​ദ്യാ​ർ​ത്ഥി​ക​ളും​ ​ഡി​സ്റ്റിം​ഗ്ഷ​നോ​ടെ​ ​വി​ജ​യി​ച്ചു.​ ​പ്ള​സ്ടു​ ​ആ​രം​ഭി​ച്ച​പ്പോ​ൾ​ ​മു​ത​ൽ​ ​സ്കൂ​ളി​ന് ​നൂ​റ് ​ശ​ത​മാ​നം​ ​വി​ജ​യ​മാ​ണ്.​ ​സ​യ​ൻ​സ് ​ഗ്രൂ​പ്പി​ലെ​ ​പാ​ർ​വ്വ​തി​എ.​ജെ​ 92ശതമാനം​ ​മാ​ർ​ക്കോ​ടെ​ ​ഒ​ന്നാം​ ​സ്ഥാ​ന​ത്തെ​ത്തി.​ ഉ​ന്ന​ത​ ​വി​ജ​യം​ ​നേ​ടി​യ​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​സ്കൂ​ൾ​ ​പ്രി​ൻ​സി​പ്പ​ൽ​ ​എ​സ്.​വി​നോ​ദ്,​ ​വൈ​സ് ​പ്രി​ൻ​സി​പ്പ​ൽ​ ​ടി​. സ​ന്ധ്യ,​ ​അ​ദ്ധ്യാ​പ​ക​ർ,​ ​സ്കൂ​ൾ​ ​ഇ​ൻ​ചാ​ർ​ജ്ജും​ ​ആ​ർ.​‌​ഡി.​സി​ ​ക​ൺ​വീ​ന​റു​മാ​യ​ ​കെ.​അ​ശോ​ക​പ്പ​ണി​ക്ക​ർ,​ ​ആ​ർ.​ഡി.​സി​ ​ചെ​യ​ർ​മാ​ൻ​ ​എ​സ്.​സ​ലി​കു​മാ​ർ,​ ​പി.​ടി.​എ​ ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​ആ​ർ.​രാ​ജേ​ഷ് ​ച​ന്ദ്ര​ൻ​ ​എ​ന്നി​വ​ർ​ ​അ​ഭി​ന​ന്ദി​ച്ചു.