കുട്ടനാട് : ബലിതർപ്പണം എങ്ങനെ നടത്താമെന്നതിനെപ്പറ്റി എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയനിലെ ശ്രീനാരായണ വൈദിക സമിതിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ വീഡിയോയുടെ ചിത്രീകരണം യൂണിയൻ കൺവീനർ അഡ്വ.സുപ്രമോദം ഉദ്ഘാടനം ചെയ്തു. വൈദികസമിതി ചെയർമാൻ സുജിത്ത് തന്ത്രി , കൺവീനർ ശ്യാം ശാന്തി എന്നിവർ നേതൃത്വം വഹിച്ചു. വൈസ് ചെയർമാൻ റെജി തന്ത്രി ജോയിന്റ് സെക്രട്ടറി പ്രസാദ് ശാന്തി, കമ്മറ്റി അംഗങ്ങളായ രാജേഷ് ശാന്തി, സത്യൻ ശാന്തി , പ്രിൻസ് ശാന്തി, നിഖിൽ ശാന്തി, വൈഷ്ണവ് ശാന്തി, മോൻജിത്ത് ശാന്തി, സനൽ ശാന്തി എന്നിവർ പങ്കെടുത്തു.