ഹരിപ്പാട്: കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ നഗരത്തിൽ മത്സ്യകച്ചവടം നടത്തുന്നതായി പരാതി. മത്സ്യ വി​ൽപന നിർത്തി വയ്ക്കണമെന്ന ഉത്തരവ് നി​ലനി​ൽക്കെയാണ് ഹരിപ്പാട്ടെ നഗര പ്രദേശങ്ങളിൽ കച്ചവടം. ഹരിപ്പാട് സ്റ്റാൻഡിനു തെക്ക് പെട്രോൾ പമ്പിന് സമീപം, ആർ. കെ ജംഗ്ഷന് സമീപം എന്നിവിടങ്ങളിൽ രാവിലെ മുതൽ മത്സ്യം വാങ്ങാനായി നിരവധി ആളുകളാണ് എത്തുന്നത്. കായംകുളം ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ നിന്നും ആളുകൾ എത്തുന്നതത്രെ. രോഗ വ്യാപനത്തിന് ഇത് കാരണമായേക്കാം എന്ന ഭയത്തിലാണ് നാട്ടുകാർ. അധി​കൃതർ ഇത് ശ്രദ്ധി​ക്കുന്നി​ല്ലെന്നും ആക്ഷേപമുണ്ട്. ദിവസവും രാവിലെ അന്യസംസ്ഥാനങ്ങളിൽ നിന്നും ലോറികളിൽ ഹരിപ്പാട് പച്ചക്കറി എത്തിച്ചു ഇറക്കുന്നതുംഭീഷണി​യാണ്. നഗരസഭ അധികൃതരോ പൊലിസൊ ഇടപെട്ട് ഹരിപ്പാട് വേണ്ട നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.