ചേർത്തല:താലൂക്ക് ആശുപത്രിയിൽ കൊവിഡ് സ്ഥിരീകരിച്ച ജീവനക്കാർക്കെതിരെ നടക്കുന്ന പ്രചാരണങ്ങളിൽ സ്​റ്റാഫ് കൗൺസിൽ പ്രതിഷേധിച്ചു.

കൊവിഡ് രോഗം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ആശുപത്രിയിലെ ജീവനക്കാരെ ഡ്യൂട്ടിക്ക് വിന്യസിക്കുന്നതിൽ അധികൃതർക്ക് വീഴ്ച ഉണ്ടായതായി വ്യാപകമായ ആക്ഷേപം ഉയർന്നിരുന്നു.ജില്ലയുടെ ചുമതലയുള്ള മന്ത്രി ജി.സുധാകരനും ചേർത്തലയിലെ എം.എൽ.എൽയുമായ മന്ത്രി പി.തിലോത്തമനും താലൂക്ക് ആശുപത്രി അടച്ചു പൂട്ടിയ സാഹചര്യത്തെപ്പറ്റി സമഗ്ര അന്വേഷണവും ആവശ്യപ്പെട്ടിരുന്നു.