തുറവൂർ: ദേശീയപാതയോരത്ത് ക്ഷേത്രത്തിന് മുൻഭാഗത്ത് ഇറച്ചി മാലിന്യമുൾപ്പടെ പ്ലാസ്റ്റിക്ചാക്കിൽക്കെട്ടി തളളിയ നിലയിൽ കാണപ്പെട്ടു. ദേശീയപാതയിൽ ചമ്മനാട് ഭഗവതി ക്ഷേത്രത്തിന് മുൻവശത്താണ് രാത്രിയുടെ മറവിൽ കഴിഞ്ഞ ദിവസം മാലിന്യം തള്ളിയത്. ഇതു മൂലം പരിസരം ദുർഗന്ധപൂരിതമാണ്.