തുറവൂർ: പറയകാട് നാലുകുളങ്ങര മഹാദേവി ക്ഷേത്രത്തിൽ കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ നാളെ കർക്കടകവാവുബലി ഉണ്ടായിരിക്കുന്നതല്ലെന്ന് ദേവസ്വം പ്രസിഡന്റ് എൻ. ദയാനന്ദൻ, സെക്രട്ടറി പി.ഭാനുപ്രകാശ് എന്നിവർ അറിയിച്ചു. നമസ്കാരം തുടങ്ങിയ വഴിപാടുകൾ നടത്തുന്നതിന് നിയന്ത്രണങ്ങൾക്ക് വിധേയമായി ഭക്തജനങ്ങൾക്ക് ദേവസ്വം ഊട്ടുപുരയിൽ സൗകര്യമുണ്ടായിരിക്കും.