ആലപ്പുഴ : എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ഇരവുകാട് വാർഡിൽ കരിങ്കനം പള്ളിയിൽ ശിവഹരി, ആലിയ എന്നിവരെ കുതിരപ്പന്തി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നഗരസഭ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബഷീർ കോയാപറമ്പിൽ അനുമോദിച്ചു. ചടങ്ങിൻ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ഷിജു താഹ. വാർഡ് പ്രസിഡന്റ് മോഹനൻ,ശോഭരാജ്,ഷാജി,മുഹമ്മദ് കോയ,ശാന്തപ്പൻ,ശോഭന,ജാജു,സാദിഖ് എന്നിവർ പങ്കെടുത്തു