photo

ചേർത്തല: ചൂണ്ടയിട്ട് മത്സ്യം പിടിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് പൊഴിച്ചാലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.പട്ടണക്കാട് പഞ്ചായത്ത് 16ാം വാർഡിൽ കുന്നുമ്മേൽ പരേതനായ കെ.ആർ ജോസഫിന്റെ മകൻ നിഖിൽ റാഫേൽ (28) ആണ് മരിച്ചത്. അഴീത്തോട് അഴീക്കൽ പൊഴിച്ചാലിൽ ആരാശുപുരം പള്ളിക്ക് പടിഞ്ഞാറ് ഭാഗത്ത് കഴിഞ്ഞ ദിവസം നാലംഗ സംഘം മീൻ പിടിക്കുന്നതിനിടെ നിഖിലിനെ ഒഴുക്കിൽപ്പെട്ട് കാണാതാകുകയായിരുന്നു.ഇന്നലെ അഗ്നിശമന സേനയും പൊലീസും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഗവ. താലൂക്ക് ആശുപത്രി മോർച്ചറിയലേക്ക് മാ​റ്റി. മാതാവ്: ഫലോമിന. സഹോദരൻ: നിധിൻ.