led

കായംകുളം :സേവാഭാരതി ദേവികുളങ്ങര പഞ്ചായത്ത് സമിതിയുടെ വിദ്യാദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തി ആറാം ക്ളാസ് വിദ്യാർത്ഥിക്ക് എൽ.ഇ.ഡി. ടെലിവിഷൻ നൽകി. സേവാഭാരതി ദേവികുളങ്ങര രക്ഷാധികാരിയും ദേവികുളങ്ങര പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ചന്ദ്രശേഖരൻ പിള്ള ടിവി കൈമാറി. പി.ദിലീഷ്, ബിപിൻ രാജ് കെ.ആർ. കരിയിൽ, എസ്.സദാശിവൻ, എസ്.സുജിത്കുമാർ, മുരളീധരൻപിള്ള, ആർ.എസ്.എസ്. മണ്ഡൽ ബൗദ്ധിക് പ്രമുഖ് ആർ.പ്രശാന്ത് എന്നിവർ പങ്കെടുത്തു.