beh

ഹരിപ്പാട് : മുട്ടം ശ്രീരാമകൃഷ്ണാശ്രമം സ്ഥാപകരിൽ ഒരാളായ ആലുംമൂട്ടിൽ എ.പി. ചെല്ലമ്മ ചാന്നാട്ടിയുടെ സമരണയ്ക്കായി മകൻ ആലുംമൂട്ടിൽ ഡോ.എം. രവീന്ദ്രൻ ചാന്നാർ നൽകിയ 50,000 രൂപ എസ്.എസ്. എൽ. സി പരീക്ഷയിൽ ഉന്നത വിജയം നേടിയ നിർദ്ധന കുടുംബത്തിലെ രണ്ടു വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. യോഗം മുട്ടം ബാബു ഉദ്ഘാടനം ചെയ്തു. ആശ്രമം പ്രസിഡന്റ്‌ ബി. നടരാജൻ, കൺവീനർ വി. നന്ദകുമാർ എന്നിവർ ചേർന്ന് 25000 രൂപ വീതം ഇരുവർക്കും വിതരണം ചെയ്തു. സ്വാമി സുഖാകാശ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തി. ഭരണ സമിതി അംഗങ്ങളായ ബി. രഘുനാഥൻ, മുട്ടം സുരേഷ്, ബി. ദേവദാസ്, കെ. പി അനിൽ കുമാർ എന്നിവർ സംസാരിച്ചു. മഹിളാമണി സ്വാഗതവും നന്ദു ദേവൻ നന്ദിയും പറഞ്ഞു.