ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയനിലെ 354-ാം നമ്പർ ശാഖയിൽ കൊവിഡ് സാമ്പത്തിക സഹായ വിതരണം ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് അശോകപ്പണിക്കർ നിർവഹിച്ചു. സെക്രട്ടറി അഡ്വ. ആർ. രാജേഷ് ചന്ദ്രൻ, യൂണിയൻ കൗൺസിലർ ടി. മുരളി, മേഖല ഇൻചാർജ് അശോക് കുമാർ എന്നിവർ സംസാരിച്ചു. ശാഖാ വൈസ് പ്രസിഡന്റ് ഇൻ ചാർജ് സി.അനിയൻ അധ്യക്ഷനായി. ശാഖാ സെക്രട്ടറി എൻ സുഭാഷ് സ്വാഗതം പറഞ്ഞു. ചടങ്ങിൽ വനിതാ സംഘം പ്രവർത്തകരായ സെക്രട്ടറി ശ്രീജഷാജി, അമ്മിണി, ലത, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ശരത്, സെക്രട്ടറി ആകർഷ്, ജോയിന്റ് സെക്രട്ടറി കൃഷ്ണപ്രസാദ്, മനോജ്, രഞ്ജിത്ത് എന്നിവരും ശാഖായോഗത്തിലെ കുടുംബയോഗം ഭാരവാഹികളും പങ്കെടുത്തു.