അമ്പലപ്പുഴ: തകഴി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ, ഭജനമഠം മുപ്പറ വീട്ടിൽ ഭാസ്കരന്റെ വീട് കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിലും, കാറ്റിലും തകർന്നു. ശക്തിശ്വരി അങ്കണവാടി അദ്ധ്യാപികയായ ശ്യാമളയെ മേൽക്കൂര വീണ് പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെയായിരുന്നു സംഭവം.