അമ്പലപ്പുഴ: ആലപ്പുഴ മെഡി. ആശുപത്രിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 70 കാരന്റെ ഫലം നെഗറ്റീവായി. ശ്വാസകോശ കാൻസർ രോഗിയാണ്. പാലിയേറ്റീവ് ചികിൽസയിൽ ഇരിക്കവേയാണ് കൊവിഡ് ബാധിച്ചത്. ഒരു മാസമായി കൊവിഡ് വാർഡിൽ ചികിത്സയിലായിരുന്നു.പ്ലാസ്മ ചികിത്സയെ തുടർന്നാണ് ഫലം നെഗറ്റീവ് ആയത്.