വള്ളികുന്നം: എസ്.എൻ.ഡി.പി യോഗം കടുവിനാൽ 346 ാം നമ്പർ ശാഖായോഗത്തിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്കുള്ള പഠനോപകരണ വിതരണവും എസ്.എസ്.എൽ.സി, ഹയർ സെക്കണഡറി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് അനുമോദനവും സംഘടിപ്പിച്ചു. ചാരുംമൂട് യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറം, കൺവീനർ ബി സത്യപാൽ എന്നിവർ വിദ്യാർഥികളെ അനുമോദിച്ചു. ശാഖായോഗം അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ എസ് എസ് അഭിലാഷ് കുമാർ അധ്യക്ഷത വഹിച്ചു യൂണിയൻ വൈസ് ചെയർമാൻ രഞ്ജിത്, യൂണിയൻ കൗൺസിലർ ചന്ദ്രബോസ് എന്നിവർ പഠനോപകരണവിതരണം നടത്തി. കൺവീനർ അർച്ചന പ്രദീപ്‌, രഞ്ജു, ജയഗണേഷ്, മഞ്ജു സത്യൻ, അശോകൻ, ഷാജി, പ്രതാപ്, രാജു തുടങ്ങിയവർ പങ്കെടുത്തു