photo

ചേർത്തല:കളഞ്ഞു കിട്ടിയ സ്വർണ്ണ ചെയിൻ ഉടമസ്ഥനെ കണ്ടെത്തി കൈമാറി തണ്ണീർമുക്കം വാരണം പുത്തനങ്ങാടി മംഗലത്ത് എം.കെ.അഷറഫ് (നല്ലെണ്ണൻ) മാതൃകയായി. പുത്തനങ്ങാടി പലചരക്ക് വ്യാപാര സ്ഥാപനത്തിനു മുന്നിൽ നിന്നാണ് ഒന്നര പവൻ ചെയിൻ ലഭിച്ചത്. ഡ്രൈവറായ അഷറഫ് വിവരം സുഹൃത്തും കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായ എം.സി.ടോമിയെ അറിയിക്കുകയും ഉടമസ്ഥനെ കണ്ടെത്തുകയുമായിരുന്നു. ഉടമസ്ഥനായ മുഹമ്മയിലെ വ്യാപാരി ചാണിവെളി വിശ്വപ്പന് എം.സി.ടോമി,പഞ്ചായത്ത് അംഗം എൻ.വി.ഷാജി,ജോമോൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ അഷറഫ് സ്വർണ ചെയിൻ കൈമാറി.