ചാരുംമൂട് : നൂറനാട് മേഖലയിൽ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾ നിർജ്ജീവമെന്ന് ബി.ജെ.പി നൂറനാട് പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.

നൂറനാട് പഞ്ചായത്തിൽ തത്തംമുന്ന,പുലിമേൽ വാർഡുകളും താമരക്കുളം, പാലമേൽ പഞ്ചായത്തുകളിലെ ചില വാർഡുകളും ആദ്യഘട്ടത്തിൽ തന്നെ കണ്ടെയിൻമെൻ്റ് സോണായി പ്രഖ്യാപിക്കപ്പെട്ടവയാണ്.

പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ വിദേശങ്ങളിൽ നിന്നടക്കം വന്ന്,ആഴ്ചകളായി ക്വാറന്റൈനിൽ കഴിയുന്ന ആളുകളെ പോലും ടെസ്റ്റിന് വിധേയമാക്കിയിട്ടില്ല.

ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

പ്രസിഡന്റ് പി.സ്റ്റാലിൻകുമാറിന്റ അദ്ധ്യക്ഷതയിൽ നടന്ന ഓൺലൈൻ മീറ്റിംഗ് നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. കെ.കെ.അനൂപ്‌ ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം സെക്രട്ടറി കെ.ആർ.പ്രദീപ് മുഖ്യപ്രഭാഷണം നടത്തി. കർഷക മോർച്ച ജില്ലാ ട്രഷറർ പി.കെ. ഗോപാലകൃഷ്ണക്കുറുപ്പ്, ന്യൂനപക്ഷ മോർച്ച ജില്ലാ സെക്രട്ടറി എസ്‌.സുധീർ, എൻ ആർ ഐ സെൽ മണ്ഡലം കൺവീനർ അശോക്ബാബു, പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ പരമേശ്വരൻപിള്ള, അനിൽ വൃന്ദാവനം, സന്തോഷ് ചെറുമുഖ, സന്തോഷ്ബാബു, സ്വാതി തുടങ്ങിയവർ സംസാരിച്ചു.