മാവേലിക്കര: കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ജില്ലയിലെ കിടപ്പ് രോഗികൾക്ക് പാലിയേറ്റീവ് സൊസൈറ്റികൾ മുഖാന്തിരം എത്തിച്ചു കൊടുക്കുന്ന ജീവൻരക്ഷാ മരുന്നുകളുടെ പത്താംഘട്ടം ഇന്ന്, മാവേലിക്കര കേന്ദ്രമായി പ്രവർത്തിക്കുന്ന അഭയം പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിയുടെ ഭരണിക്കാവ് മേഖലയ്ക്ക് വിതരണം ചെയ്തു. ഇത് മൂന്നാം തവണയാണ് അസോസിയേഷൻ അഭയത്തിന് മരുന്നുകൾ നൽകുന്നത്. ഇതിനോടകം ഏഴ് ലക്ഷം രൂപയുടെ മരുന്നുകളും കോവിഡ് പ്രതിരോധ സാമഗ്രികളും ജില്ലയിൽ വിതരണം നടത്തിയിട്ടുണ്ട്.
അസോ. സംസ്ഥാന കമ്മിറ്റി മുൻ അംഗം സി.ജയകുമാർ അഭയം സൊസൈറ്റി ചെയർമാൻ അഡ്വ.ജി.ഹരിശങ്കറിന് മരുന്നുകൾ കൈമാറി. ജില്ലാ സെക്രട്ടറി എ.അജിത് കുമാർ, പ്രസിഡന്റ് എസ്.അബ്ദുൽ സലിം, നേതാക്കളായ വി.എസ്.സവിത, റെഞ്ചി ഫിലിപ്പ്, ആർ. ശ്രീകല, സീന ജോൺ, ഇന്ദു, കോശി തോമസ്, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവ്, ഭരണിക്കാവ് ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിഗ് കമ്മിറ്റി ചെയർമാൻ എസ്.ജ്യോതി കുമാർ, പള്ളിക്കൽ നടുവിലേമുറി സഹകരണ ബാങ്ക് പ്രസിഡന്റ് ജി.രമേശ് കുമാർ, ഭരണിക്കാവ് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കോശി അലക്സ്, സെക്രട്ടറി കെ.എസ്.ജയപ്രകാശ്, പാലിയേറ്റീവ് സൊസൈറ്റി ഭരണിക്കാവ് മേഖലയുടെ ചുമതലക്കാരായ ശശിധരൻ പിള്ള, വിശ്വനാഥൻ എന്നിവർ പങ്കെടുത്തു.