ചേപ്പാട്: പ്രസിദ്ധ ക്രിസ്തീയ ഗായികയും യുവജന പ്രവർത്തകയും ഗ്രന്ഥകാരിയുമായിരുന്ന മിസിസ് പോളീൻ മാതറിക് (73) ഇംഗ്ലണ്ടിലെ സോമർസെറ്റിൽ നിര്യാതയായി. അനുസ്മരണ ശുശ്രൂഷ 21ന് വൈകിട്ട് 4ന് ചേപ്പാട് പ്രത്യാശാദീപം പ്രാർത്ഥനാലയത്തിൽ സി.എസ്.ഐ കൊല്ലം-കൊട്ടാരക്കര ഭദ്രാസനാധിപൻ ഡോ.ഉമ്മൻ ജോർജ്ജിന്റെ കാർമ്മികത്വത്തിൽ നടക്കും. ഭർത്താവ് വിൻസന്റ് മാതറിക്കിനൊപ്പം പത്ത് തവണ ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്.