ചേർത്തല:എസ്.എൻ.ഡി.പി യോഗം കടക്കരപ്പള്ളി പടിഞ്ഞാറെ വട്ടക്കര 518-ാം നമ്പർ ശാഖയുടെയും തങ്കി ഗവ.ഹോമിയോ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്‌ക്, പ്രതിരോധ മരുന്ന്, ലഘുലേഖ വിതരണം നടത്തി.ശാഖാ പ്രസിഡന്റ് രാധാകൃഷ്ണൻ തേറാത്ത് ഉദ്ഘാടനം ചെയ്തു.സെക്രട്ടറി പുഷ്പദാസ്,വിജയൻ മറ്റത്തിൽ,ടി.ഡി.ഭാർഗ്ഗവൻ,സി.സി.ദാസൻ എന്നിവർ നേതൃത്വം നൽകി.