next-step

ആലപ്പുഴ: ചാത്തനാട് തിരുക്കുടുംബ ദേവാലയത്തിലെ വചനനികേതൻ മതബോധനകേന്ദ്രത്തിലെ പതിമൂന്നാം ക്‌ളാസ് കുട്ടികളുടെ നേതൃത്വത്തിൽ, പത്താം ക്‌ളാസിൽ നിന്നു ജയിച്ച കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി നെക്സ്റ്റ് സ്റ്റെപ് എന്ന പേരിൽ കേരള റീജണൽ ലത്തീൻ കാത്തൊലിക് ബിഷപ് കൗൺസിൽ വെബ്ബിനാർ ഒരുക്കി. തോമസ് നേതൃത്വം വഹിച്ചു. പ്ലസ്‌ടു ഏകജാലക പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്തു.