bdb

ഹരിപ്പാട്: ചിങ്ങോലി പതിനൊന്നാം വാർഡ് നെടിയാത്ത് പുത്തൻവീട്ടിൽ പരേതനായ വിക്രമന്റെ മകൻ ജയറാം (30) കുത്തേറ്റു മരിച്ചു. ഇന്നലെ രാത്രി ഏഴരയോടെ ചിങ്ങോലി വായനശാല ജംഗ്ഷന് വടക്കുവശം നിൽക്കുമ്പോൾ രണ്ടംഗ സംഘം ജയറാമിനെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ഇടതു തുടയിൽ ആഴത്തിൽ കുത്തേറ്റ ജയറാം അരമണിക്കൂറോളം റോഡിൽ രക്തേം വാർന്ന് കിടന്നു. ഗ്രാമ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ എത്തി ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിർമ്മാണ തൊഴിലാളിയാണ്.

കഴിഞ്ഞ ദിവസം ജയറാമും ചിലരുമായി ചിലർ വാക്കുതർക്കം നടന്നതായി പറയുന്നു. ഇതിന്റെ വൈര്യഗ്യമാണ് കുത്തിൽ കലാശിച്ചതെന്നാണ് കരുതുന്നതെന്നും പ്രതികളെപറ്റി സൂചന ലഭിച്ചതായും കരീലക്കുളങ്ങര പൊലീസ് പറഞ്ഞു. അച്ഛൻ വിക്രമൻ നാലു വർഷം മുമ്പ് കുത്തേറ്റാണ് മരിച്ചത്. ജയറാം അവിവാഹിതനാണ്. അമ്മ: വിലാസിനി. സഹോദരൻ: ജയമോൻ.