ആലപ്പുഴ:തീരപ്രദേശത്ത് കടലാക്രമണം രൂക്ഷമായിട്ടും മുൻ കരുതൽ നടപടികൾ സ്വീകരിക്കാത്തതിൽ ധീവരസഭ പ്രതിഷേധിച്ചു. 2018-19ലെ ബഡ്ജറ്റിൽ 300 കോടി രൂപയും 2019-20ലെ ബഡ്ജറ്റിൽ 227 കോടി രൂപയും കടലാക്രമണ പ്രതിരോധ പ്രവർത്തനത്തിന് നീക്കിവച്ചെങ്കിലും 10 ശതമാനം പോലും ചെലവഴിച്ചില്ല. പുലിമുട്ടോടുകൂടിയ കടൽ ഭിത്തി നിർമ്മിക്കാതെ മണ്ണ് നിറച്ച ജിയോ ട്യൂബ് സ്ഥാപിച്ച ചില സ്ഥലങ്ങളിൽ അത് പൂർണ്ണമായും നഷ്ടപ്പെട്ടു. പുലിമുട്ടോടുകൂടിയ കടൽ ഭിത്തി നിർമ്മിക്കുകയും പുനരധിവാസ പ്രവർത്തനം നടത്തുകയും ചെയ്യണമെന്ന് ജനറൽ സെക്രട്ടറി വി.ദിനകരൻ ആവശ്യപ്പെട്ടു.