 നാല് ആരോഗ്യ പ്രവർത്തകർക്കും രോഗം

ആലപ്പുഴ: ആറ് സ്ത്രീകളും രണ്ട് കുട്ടികളും നാല് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടെ ജില്ലയിൽ ഇന്നലെ 53പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 671ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ച 18 പേർ വിദേശത്തുനിന്നും എട്ടു പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 23 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് പേർ ആരോഗ്യ പ്രവർത്തകരാണ്. ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ദുബായിൽ നിന്നും വള്ളികുന്നം സ്വദേശി, കായംകുളം സ്വദേശി, ഖത്തറിൽ നിന്നും എത്തിയ നൂറനാട് സ്വദേശി, ദുബായിൽ നിന്നും എത്തിയ അരൂർ സ്വദേശിനി, പുന്നപ്ര സ്വദേശി, ഷാർജയിൽ നിന്നും എത്തിയ പാലമേൽ സ്വദേശി, കുവൈറ്റിൽ നിന്നും എത്തിയ വെൺമണി സ്വദേശി, അബുദാബിയിൽ നിന്നും എത്തിയ മാന്നാർ സ്വദേശി, ബഹറിനിൽ നിന്നും എത്തിയ ചെട്ടികുളങ്ങര സ്വദേശി, ഷാർജയിൽ നിന്നും എത്തിയ അരൂക്കുറ്റി സ്വദേശി, ദുബായിൽ നിന്നും എത്തിയ പാലമേൽ സ്വദേശി, ദുബായിൽ നിന്നും എത്തിയ ചെങ്ങന്നൂർ സ്വദേശി, കുവൈറ്റിൽ നിന്നും എത്തിയ കൃഷ്ണപുരം സ്വദേശി, സൗദിയിൽ നിന്നും എത്തിയ അരൂർ സ്വദേശി, സൗദിയിൽ നിന്നും എത്തിയ ദേവികുളങ്ങര സ്വദേശി, ഒമാനിൽ നിന്നും എത്തിയ പുന്നപ്ര സ്വദേശി, കുവൈറ്റിൽ നിന്നും എത്തിയ വെൺമണി സ്വദേശി, മസ്‌കറ്റിൽ നിന്നും എത്തിയ ദേവികുളങ്ങര സ്വദേശി, ഹൈദരാബാദിൽ നിന്നും എത്തിയ കടക്കരപ്പള്ളി സ്വദേശിനി, ചെന്നൈയിൽ നിന്നും എത്തിയ പാലമേൽ സ്വദേശിനി, ചെന്നൈയിൽ നിന്നും എത്തിയ പത്തിയൂർ സ്വദേശി, ഡൽഹിയിൽ നിന്നും എത്തിയ ദേവികുളങ്ങര സ്വദേശി,മുംബയിൽനിന്നും എത്തിയ ചെട്ടികുളങ്ങര സ്വദേശി, കർണാടകയിൽ നിന്നും എത്തിയ ചന്തിരൂർ സ്വദേശി, ഹൈദരാബാദിൽ നിന്നും എത്തിയ ആര്യാട് സ്വദേശിനി, മഹാരാഷ്ട്രയിൽ നിന്നും എത്തിയ വള്ളികുന്നം സ്വദേശി, ചെല്ലാനം ഹാർബറുമായി ബന്ധപ്പെട്ട രോഗം സ്ഥിരീകരിച്ച രണ്ട് പട്ടണക്കാട് സ്വദേശികളും ഒരു കടക്കരപ്പള്ളി സ്വദേശിയും എഴുപുന്നയിലെ സീ ഫുഡ് ഫാക്ടറിയുമായി ബന്ധപ്പെട്ട രോഗം സ്ഥിരീകരിച്ച രണ്ട്എഴുപുന്ന സ്വദേശികൾ, ഒരു കടക്കരപ്പള്ളി, ഒരു വയലാർ സ്വദേശി, കായംകുളം മാർക്കറ്റുമായി ബന്ധപ്പെട്ട രോഗം സ്ഥിരീകരിച്ച മൂന്ന് കായംകുളം സ്വദേശികളും ഒരു കൃഷ്ണപുരം സ്വദേശിയും മൂന്ന് ആരോഗ്യ പ്രവർത്തകർ (മലപ്പുറത്ത് ജോലിചെയ്യുന്ന 28 വയസുള്ള ഓച്ചിറ സ്വദേശി. 45 വയസുള്ള കടക്കരപ്പള്ളി സ്വദേശിനി. ചേർത്തല സ്വദേശിനി) , തഴക്കര സ്വദേശി, എറണാകുളത്തെ സ്വകാര്യ ആശുപത്രിയുമായി ബന്ധപ്പെട്ട ചികിത്സയ്ക്കിടെ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച വീയപുരം സ്വദേശിനി, രോഗം സ്ഥിരീകരിച്ച മണ്ണഞ്ചേരി സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള ആൺകുട്ടി., രോഗം സ്ഥിരീകരിച്ച എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയുടെ സമ്പർക്ക പട്ടികയിലുള്ള ചേർത്തല സ്വദേശിനി., സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കടക്കരപ്പള്ളി സ്വദേശിയായ ആൺകുട്ടി, ചുനക്കര സ്വദേശിനി, നെടുമുടി സ്വദേശി, രോഗം സ്ഥിരീകരിച്ച ഭരണിക്കാവ് സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള ഭരണിക്കാവ് സ്വദേശി, കടക്കരപ്പള്ളി സ്വദേശി, ഹരിപ്പാട് സ്വദേശി, ആലപ്പുഴ സ്വദേശി, കുത്തിയതോട് സ്വദേശിനി, മാവേലിക്കര സ്വദേശിനി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

നിരീക്ഷണത്തിലുള്ളവർ

ആകെ : 6369 പേർ

ആലപ്പുഴ മെഡി. ആശുപത്രിയിൽ: 351

ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ: 15

ആലപ്പുഴ ജനറൽ ആശുപത്രിയിൽ: 6

കായംകുളം ഗവ. ആശുപത്രിയിൽ: 3

കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ: 219

പി.എം ആശുപത്രി:57

2000 കിടക്കകൾ സജ്ജമാക്കും ജില്ലയിലെ വിവിധ പഞ്ചായത്തുകളിലും നഗരസഭകളിലും ആരംഭിക്കുന്ന കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ ഉടൻ 2000 കിടക്കകൾ സജ്ജമാക്കും. 92 കേന്ദ്രങ്ങളിലായി 7363 കിടക്കകൾ സജ്ജീകരിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ ശ്രമം. ഇതിൽ 430 എണ്ണം പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു. 1565 കിടക്കകൾ അടുത്ത ദിവസംസജ്ജമാക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ കണ്ടെത്തുന്ന കെട്ടിടങ്ങൾ അതാത് സ്ഥലങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ പരിശോധിച്ച് വിലയിരുത്തിയ ശേഷം മാത്രമാണ് കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായി പ്രഖ്യാപിക്കുക. പത്തിയൂർ ഗ്രാമപഞ്ചായത്തിലെ എൽമെക്സ് ആശുപത്രി (280 ബെഡ്), മാവേലിക്കര നരഗസഭയിലെ പി.എം. ആശുപത്രി (150 ബെഡ്) എന്നീ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളാണ് നിലവിൽ ജില്ലയിൽ പ്രവർത്തിക്കുന്നത്.