ആലപ്പുഴ: 1947ലെ റബർ ആക്ട് ഇല്ലാതാക്കാനുള്ള നീക്കം കേന്ദ്രസർക്കാർ ഉപേക്ഷിക്കണമെന്ന് കിസാൻ ജനത സംസ്ഥാന കമ്മറ്റി ഭാരവാഹികളുടെ സൂം കോൺഫറൻസ് ആവശ്യപ്പെട്ടു.
റബർ കൃഷിക്കാരടെ ആവശ്യങ്ങൾ നേടിയെടുക്കാൻ സമാനചിന്താഗതിക്കാരുമായി യോജിച്ചുള്ള സമരങ്ങൾക്ക് കിസാൻ ജനത തയാറാണെന്നും യോഗം പ്രഖ്യാപിച്ചു.
സൂം കോൺഫറൻസിന് കിസാൻ ജനത സംസ്ഥാന പ്രസിഡന്റ് സി.കെ.ദാമോദരൻ നേതൃത്വം നൽകി. ഭാരവാഹികളായ കെ.സി.ജോസ്, അലോഷ്യസ് കൊള്ളന്നൂർ, പി.ജെ.കുര്യൻ, പ്രവീൺ കുമാർ, പത്മകുമാർ കണ്ണന്തറ, ഷൈബു കെ.ജോൺ എന്നിവർ പങ്കെടുത്തു.