ആലപ്പുഴ: ആറാട്ടുപുഴ, തൃക്കുന്നപ്പുഴ തുടങ്ങിയ ഭാഗങ്ങളിൽ രൂക്ഷമായ കടലാക്രമണം നേരിടുന്നതിനാൽ അടിയന്തര സഹായം എത്തിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനോട് ഫോണിൽ ആവശ്യപ്പെട്ടു.
കൊവിഡിനൊപ്പം കടലാക്രമണവും ഉണ്ടായത് ജനങ്ങളെ വല്ലാതെ ബുദ്ധിമിട്ടിലാക്കി. രൂക്ഷമായ കടൽ ക്ഷോഭം അനുഭവപ്പെടുന്ന ഈ സ്ഥലങ്ങളിൽ നിരവധി വീടുകൾ തകർന്നിട്ടുണ്ട്. ഇവരെ മാറ്റി പാർപ്പിക്കുന്നതിനൊപ്പം ആവശ്യമായ ഭക്ഷണ കിറ്റുകൾ എത്തിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.