ആലപ്പുഴ: സ്വർണ്ണ നിറമുള്ള 'ഡിപ്ളോമാറ്റിക്' ബാഗിൽ പ്രതീകാത്മക സ്വർണ്ണ ബിസ്കറ്റുകളുമായി കളക്ടറേറ്റിന് മുന്നിൽ യൂത്ത്ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സഞ്ജീവ് ഗോപാലകൃഷ്ണന്റെ ഒറ്റയാൻ സമരം.

ഇന്നലെ രാവിലെ 9.30ന്, സർണ്ണക്കടത്തുകേസിലെ പ്രതികൾ ധരിച്ച മാതൃകയിലുള്ള വസ്ത്രം അണിഞ്ഞ് സ്വർണ്ണ നിറമുള്ള, ഡിപ്ളോമാറ്റിക് ബാഗ് എന്നെഴുതിയ പെട്ടിയുമായി കളക്ടറെ കാണാൻ പ്രധാന കവാടത്തിൽ എത്തിയ സഞ്ജീവ് ഗോപാലകൃഷ്ണനെ പൊലീസ് തടഞ്ഞു. തുടർന്ന് അവിടെ നിന്ന് 15 മിനിട്ടോളം പ്രസംഗം നടത്തിയ സഞ്ജീവിനെ കളക്ടറേറ്റ് വളപ്പിനു പുറത്തേക്കു പൊലീസ് കൊണ്ടുപോയി. പ്രതീതാത്മക ബാഗും മുഖ്യമന്ത്രിക്ക് തയ്യാറാക്കിയ കത്തും പിടിച്ചു വാങ്ങി. സ്പീക്കർ രാജി വയ്ക്കണമെന്നതടക്കം താൻ ഉന്നയിക്കുന്ന ആവശ്യങ്ങൾ സഞ്ജീവ് വിശദമാക്കി. തുടർന്ന് പൊലീസ് ബാഗും മറ്റ് രേഖകളും തിരികെ നൽകി. ബാഗും മുഖ്യമന്ത്രിക്ക് തയ്യാറാക്കിയ കത്തും കൊറിയറായി അയച്ചു കൊടുക്കുമെന്ന് സഞ്ജീവ് പറഞ്ഞു.

ഒരുമണിക്കൂർ സമയമെടുത്ത് കളക്ടറേറ്റ് വളപ്പിൽ കാർ പാർക്ക് ചെയ്ത് താൻ വസ്ത്രം മാറ്രിയിട്ടും പൊലീസ് അറിയാതിരുന്നത് സുരക്ഷാ വീഴ്ചയാണെന്ന് സഞ്ജീവ് ഗോപാലകൃഷ്ണൻ ആരോപിച്ചു.