sinil

മാവേലിക്കര : സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷയിൽ ദേശീയതലത്തിൽ തിളക്കമാർന്ന വിജയം നേടിയ നിരഞ്ജന ബാബുവിന് വ്യത്യസ്തമായ അഭിനന്ദനവുമായി ടി.കെ.മാധവൻ സ്മാരക മാവേലിക്കര യൂണിയൻ ഭാരവാഹികൾ. യോഗത്തിന്റെ മാതൃവൃക്ഷമായ പ്ലാവിന്റെ തൈയാണ് സ്നേഹസമ്മാനമായി നിരഞ്ജനയ്ക്ക് നൽകിയത്.

525ാം നമ്പർ പോനകം ശാഖയിലെ കരുണാലയം അഞ്ജനയിൽ പി.ഡബ്ല്യു.ഡി. സീനിയർ സൂപ്രണ്ട് കെ.കെ. ബാബുവിന്റെയും ചെറുകുന്നം എസ്.എൻ. സെൻട്രൽ സ്കൂൾ അധ്യാപിക ജയശ്രീയുടെയും മകളായ നി​രഞ്ജന 500ൽ 494 മാർക്ക് നേടി​യാണ് അഭി​മാനവി​ജയം കൈവരി​ച്ചത്.

യൂണി​യൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ അഡ്വ. സിനിൽ മുണ്ടപ്പള്ളി നിരഞ്ജനയെയും ജോയി​ന്റ് കൺവീനർമാരായ രാജൻ ഡ്രീംസും ഗോപൻ ആഞ്ഞിലിപ്രയും നിരഞ്ജനയുടെ മാതാപിതാക്കളെയും പൊന്നാടയണിയിച്ചു.

അഡ്മി​നി​സ്ട്രേറ്റി​വ് കമ്മിറ്റി അംഗവും പരിസ്ഥിതി പ്രവർത്തകനുമായ വിനു ധർമ്മരാജൻ നിരഞ്ജനയ്ക്ക് പ്ലാവിൻതൈ നൽകി​. യോഗചരിത്രം ഓർമ്മി​പ്പി​ക്കുന്നതി​നൊപ്പം പ്രകൃതിസ്നേഹം വളർത്താനും കൂടി​യാണ് വേറിട്ട ഝ സമ്മാനമെന്ന് സി​നി​ൽ മുണ്ടപ്പള്ളി​ പറഞ്ഞു.