അമ്പലപ്പുഴ: റഷ്യയിൽ മെഡിസിൻ നാലാം വർഷ വിദ്യാർത്ഥിയും റിട്ട. സി.ഐ പുറക്കാട് ഒറ്റപ്പന വാടയിൽ മോഹൻലാലിന്റെയും ശാന്തിയുടെയും മകനുമായ റോഷൻ ലാൽ (23) ന്യുമോണിയ ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. മൂന്നു ദിവസം മുൻപാണ് റോഷൻ തിരുവനന്തപുരത്തെത്തിയത്. കടുത്ത ന്യുമോണിയയെ തുടർന്ന് മെഡി. ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ പുലർച്ചെ 4ഓടെ മരിച്ചു. റോഷന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആയതിനാൽ ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം ഉച്ചയ്ക്ക് 2 ഓടെ പുറക്കാട് ഒറ്റപ്പനയിലുള്ള വീട്ടുവളപ്പിൽ സംസ്കരിച്ചു. സഹോദരി: വൃന്ദാ ലാൽ.