bdn

ഹരിപ്പാട്: റോട്ടറി ഇന്റർനാഷണലിന്റെ റോട്ടറി ഫൗണ്ടേഷൻ ഡിസാസ്റ്റർ മാനേജ്മെന്റ് സ്കീമിൽപ്പെടുത്തി കേരളത്തിൽ നടലാക്കി വരുന്ന കോവിഡ് പ്രധിരോധ സാമഗ്രികളുടെ സോൺ തലത്തിലുള്ള വിതരണോദ്‌ഘാടനം ഹരിപ്പാട് പ്രൈമറി ഹെൽത്ത്‌ സെന്ററിൽ മുനിസിപ്പൽ ചെയർപേഴ്സൺ വിജയമ്മ പുന്നൂർ മഠം നിർവഹിച്ചു. സോൺ മുൻ അസിസ്റ്റന്റ് ഗവർണർ ആർ.ഓമനക്കുട്ടൻ അധ്യക്ഷനായി. നഗരസഭ കൗൺസിലർമാരായ ബി.ബാബുരാജ്, നിഷ, ഡോ.എസ്.പ്രസന്നൻ, അസിസ്റ്റന്റ് ഗവർണർ രജനികാന്ത് കണ്ണന്താനം, എം.മുരുകൻ പാളയത്തിൽ, ക്ലബ്‌ പ്രസിഡന്റ്ുമാരായ മായ സുരേഷ്, റെജി ജോൺ, ബാബുക്കുട്ടൻ, വിഷ്ണു ഹരിപ്പാട് എന്നിവർ സംസാരിച്ചു.പി.പി.ഇ. കിറ്റ്, പെഡൽ സാനിട്ടൈസർ മെഷീൻ, സാനിട്ടൈസർ, എൻ 95 മാസ്ക് എന്നിവയാണ് വിതരണം ചെയ്തത്.