ഹരിപ്പാട്: എസ്.എസ്.എൽ.സി, പസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ കരുവാറ്റ ഏഴാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേത്യത്വത്തിൽ അനുമോദിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ യോഗം ഉദ്ഘാടനം ചെയ്തു. ബിപിൻ ബാബു അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഗിരിജാ സന്തോഷ്, തോമസ് കുട്ടി, കരുവാറ്റ ചന്ദ്രബാബു, ലേഖാ, ഗോപി ,ബിട്ടു തോമസ്, ജോഷുവാ ,രമേശ്, ലതാ തുടങ്ങിയവർ പങ്കെടുത്തു