അമ്പലപ്പുഴ: നീർക്കുന്നം കാട്ടുക്കാരൻ പറമ്പിൽ കിഷോറിന്റെ വീട് കടലാക്രമണത്തിൽ തകർന്നു.പുതുവൽ മനോഹരൻ, സുന്ദരേശൻ, മേരി, പഴൂപ്പാറലിൽ സജീവൻ എന്നിവരുടെ വീടുകൾ ഭീഷണിയിലായതോടെ ഈ കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് താമസം മാറി. ശനിയാഴ്‌ച രാവിലെയാരംഭിച്ച കടൽ ക്ഷോഭത്തിന് ഇനിയും ശമനമായിട്ടില്ല.