photo

ചേർത്തല:കൊവിഡിലും തളരാതെ സാന്ത്വന സ്പർശവുമായി ഫ്യൂമ.ഫർണീച്ചർ മാനുഫാക്ച്ചേഴ്സ് ആൻഡ് മർച്ചന്റ് വെൽഫയർ അസോസിയേഷൻ സംസ്ഥാന വ്യാപകമായാണ് കൊവിഡ് പ്രതിരോധനത്തിന്റെ ഭാഗമായി സഹായങ്ങൾ എത്തിക്കുന്നത്.എല്ലാ ജില്ലകളിലേയും സർക്കാർ ആശുപത്രികളിലേയ്ക്ക് അഡ്ജസ്റ്റബിൾ കട്ടിലുകളും പൊതുജനങ്ങൾക്കായി പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ സാനിറ്റൈസർ സ്റ്റാൻഡുകളുമാണ് സംഘടന കൈമാറുന്നത്.ജില്ലാതല ഉദ്ഘാടനം ആലപ്പുഴ മെഡിക്കൽ കോളേജിൽ സൂപ്രണ്ട് ഡോ.ആർ.വി.രാംലാലിന് സാമഗ്രികൾ കൈമാറി എ.എം.ആരിഫ് എം.പി നിർവഹിച്ചു.വ്യാവസായിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലും കൊവിഡ് പ്രതിരോനത്തിനായി ഫ്യൂമ നൽകുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് എം.പി പറഞ്ഞു. സംഘടന സംസ്ഥാന പ്രസിഡന്റ് ടോമി പുലിക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു.ജില്ല പ്രസിഡന്റ് തോമസ് ആന്റോ പുളിക്കൽ,ജനറൽ സെക്രട്ടറി ആന്റെണി ചാക്കോ,ട്രഷറർ അനിൽകുമാർ,ബിജു മനോഹർ,ഷാജി സൂര്യ എന്നിവർ പങ്കെടുത്തു.