വള്ളികുന്നം: വള്ളികുന്നം പഞ്ചായത്തിൽ കൊവിഡ് പ്രതിരോധ കേന്ദ്രമായി ചൂനാട് ഹിബാസ് കൺവെൻഷൻ സെന്റർ സജ്ജമാക്കി. 50 കിടക്കകളാണ് ഇവിടെ തയ്യാറാക്കിയത്. ഡി വൈ എഫ് ഐ വള്ളികുന്നം മേഖലാ കമ്മറ്റി ഇവിടെ സന്നദ്ധ പ്രവർത്തനം നടത്തി. മേഖലാ പ്രസിഡന്റ് ഗോവിന്ദ് സുരേഷ്, സെക്രട്ടറി രജിൻ രാജധാനി, ഹരിഗോവിന്ദ്, ഷാൻ, ഗോവിന്ദ് നാരായൺ ,അദ്വൈത് ,വിഷ്ണു, ഹരിശങ്കർ, അനന്ദു തുടങ്ങിയവർ നേതൃത്വം നൽകി.